2023 ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍.പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി.എട്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലാണിത്.നേരത്തേ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്.
അതേസമയം വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി.മനീഷ കീര്‍,പ്രീതി രജാക്,രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.നേരത്തേ വനിതകളുടെ ഗോള്‍ഫില്‍ അതിഥി അശോക് വെള്ളി നേടിയിരുന്നു.ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.ഇതോടെ 11 സ്വര്‍ണവും16 വെള്ളിയും 15 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 42 മെഡലുകളായി.ബാഡ്മിന്റണ്‍ ഫൈനലില്‍ പുരുഷ ടീം ഇന്ന് ചൈനയെ നേരിടും.നേരത്തേ ഏഴാം ദിനം ടെന്നീസ് മിക്സഡ് ഡബിള്‍സിലും സ്‌ക്വാഷ് ടീം ഇനത്തിലും സ്വര്‍ണം നേടിയ ഇന്ത്യ,ഷൂട്ടിങ്ങില്‍ വെള്ളിയും 10,000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു.