വൈദ്യുത വാഹനങ്ങള്‍ ചെലവ് കുറയ്ക്കുമോ?

atmalayalam
2 Min Read
electric vehicles

വൈദ്യുത വാഹനങ്ങള്‍ വാങ്ങാനും പരിപാലിക്കാനുമുള്ള ചെലവും പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ ചെലവുകളും തമ്മില്‍ വ്യത്യാസമുണ്ട്.ചില വിഷയങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ചെലവു കുറവാണങ്കില്‍ മറ്റു ചിലതില്‍ ചെലവ് കൂടുതലാണ്.വൈദ്യുതി വാഹനങ്ങള്‍ വാങ്ങും മുമ്പ് ഈ കാര്യങ്ങള്‍ കൂടി ഒന്നു മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

കുറഞ്ഞ പരിപാലനം

ഐസിഇ വാഹനങ്ങളെ അപേക്ഷിച്ചു കുറവ് ഭാഗങ്ങളാണ് വൈദ്യുത വാഹനങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ പരിപാലന ചെലവിലും കുറവുണ്ടാവും.സാധാരണ വൈദ്യുതി വാഹനങ്ങള്‍ക്കു വേണ്ടി പ്രതിവര്‍ഷം ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് പരിപാലന ചെലവു വരിക.ഇത് പെട്രോള്‍ വാഹനങ്ങളിലാവുമ്പോള്‍ ശരാശരി അയ്യായിരം രൂപയായി ഉയരും.

ഇന്‍ഷുറന്‍സ് കൂടും

- Advertisement -

ഇ വിയുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സിലേക്കു വന്നാല്‍ ചെലവു കൂടുതലാണ്.വൈദ്യുത വാഹനങ്ങളുടെ പ്രധാന ഭാഗം ബാറ്ററിയാണ്.അതുപോലെ വാഹനത്തിലെ ഏറ്റവും വിലയേറിയ ഭാഗവുo ബാറ്ററി തന്നെ.

ബാറ്ററി

വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാധാരണ നിലയില്‍ അറ്റകുറ്റപണി നടത്താനാവില്ലന്നത് വസ്തുതയാണ്.ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ബാറ്ററി മാറ്റി പുതിയതു വയ്ക്കുക മാത്രമാണ് പോംവഴി. ശരാശരി വൈദ്യുത വാഹനങ്ങളുടെ ബാറ്ററിക്ക് കുറഞ്ഞത് നാലു ലക്ഷം രൂപ ചെലവു വരും.ഇലക്ട്രിക് സ്‌കൂട്ടറുകളിലാണെങ്കില്‍ ബാറ്ററിക്ക് അര ലക്ഷം രൂപയോളം വിലയുണ്ട്.

വില്‍ക്കേണ്ടി വന്നാല്‍

വൈദ്യുതി വാഹനങ്ങളുടെ റീസെയില്‍ വില ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഐ സി ഇ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ക്ക് കുറഞ്ഞ വിലയേ ലഭിക്കാന്‍ സാധ്യതയുള്ളൂ.ഇതിനു പ്രധാന കാരണം ഇ വി കളിലെ ബാറ്ററിയാണ്. ഉപയോഗിക്കും തോറും ബാറ്ററിയുടെ ആയുസും കാര്യക്ഷമതയും കുറയുമെന്നത് വൈദ്യുത വാഹനങ്ങളുടെ റീസെയില്‍ വില കുറയ്ക്കുന്നു.

- Advertisement -

നികുതി ഇളവ്

വൈദ്യുത വാഹനങ്ങളുടെ വായ്പയില്‍ ഒന്നര ലക്ഷം രൂപയുടെ ഇളവ് വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 80ഇഇബി വകുപ്പിനു കീഴിലാണ് ഈ ഇളവ് നല്‍കുന്നത്.

റേഞ്ചും ചാര്‍ജിങ് സമയവും

- Advertisement -

വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യുകയെന്നത് സമയമെടുക്കുന്ന പ്രവൃത്തിയാണ്. പൊതു സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യുന്നത് പലപ്പോഴും തലവേദനയാവും.വീട്ടില്‍ ചാര്‍ജിങ് സൗകര്യം ഉണ്ടാക്കിയാല്‍ അതിന് അധിക ചെലവും വൈദ്യുത ബില്ലില്‍ വര്‍ധനയും ഉണ്ടാക്കും.അമേരിക്കയില്‍ വനിതാ വാഹന ഉടമകള്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങാത്തതിന്റെ പ്രധാനകാരണമായി കണ്ടെത്തിയത് ചാര്‍ജിങിനെ ചൊല്ലിയുള്ള ആശങ്കകളും വഴിയില്‍ കിടന്നുപോവുമോ എന്ന ആശങ്കയുമാണ്.

3.2kW ഉള്ള ബാറ്ററി സാധാരണ രീതിയില്‍ ചാര്‍ജു ചെയ്യാന്‍ പത്തു മണിക്കൂര്‍ വേണം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു മണിക്കൂറുകൊണ്ട് 21 കിലോമീറ്റര്‍ ഓടേണ്ട ചാര്‍ജ് മാത്രമാണ് ബാറ്ററിയിലെത്തുക ഇനി 7.2kW ബാറ്ററിയാണെങ്കില്‍ ഓരോ മണിക്കൂറിലേയും ചാര്‍ജു കൊണ്ട് 54 കിലോമീറ്റര്‍ വീതം റേഞ്ച് ലഭിക്കും. ഇനി 30 kW ബാറ്ററിയാണെങ്കില്‍ ഒരു മണിക്കൂറുകൊണ്ട് 216 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിക്ക് ലഭിക്കും.ചാര്‍ജറുകളുടേയും വാഹന മോഡലുകളുടേയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. ഇനി വാഹനം വാങ്ങുമ്പോൾ ഇ കാര്യങ്ങൾ കൂടി പരിഗണിക്കുന്നത് നല്ലതാണ്.

Share This Article
Leave a comment