ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പാസ് വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം വരുന്നു.

atmalayalam
1 Min Read
Disney Plus Hotstar password sharing comes under control.

നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും പാസ് വേഡ് പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു.വീടിനു പുറത്തുള്ളവര്‍ക്ക് പാസ് വേഡ് പങ്കുവക്കുന്നതിന് ഇനി നിയന്ത്രണം വരും.സബ്‌സ്‌ക്രൈബര്‍ എഗ്രിമെന്റില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌നി പ്ലസ് അടുത്തിടെ ഇ മെയില്‍ അയച്ചിരുന്നു.

നവംബര്‍ ഒന്നു മുതല്‍ മെമ്പര്‍ഷിപ്പുള്ളവരുടെ അക്കൗണ്ട് പങ്കുവെക്കുന്നതിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ അക്കൂട്ടത്തിലുണ്ട്.പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രണം എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നതു സംബന്ധിച്ച് ഡിസ്‌നി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.എന്നാല്‍ ഇതു കര്‍ശനമായി നടപ്പിലാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.ഡിസ്‌നി പ്ലസിന്റെ വ്യവസ്ഥകളില്‍ ‘അക്കൗണ്ട് ഷെയറിങ്’ എന്ന പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.പോളിസി ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അക്കൗണ്ടിന് നിയന്ത്രണം വന്നേക്കും അല്ലെങ്കില്‍ നീക്കം ചെയ്‌തേക്കാം.ഡിസ്‌നി പ്ലസ് പോളിസി എഗ്രിമെന്റില്‍ പറയുന്നു. കാനഡയില്‍ നവംബര്‍ ഒന്നു മുതലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക.താമസിയാതെ തന്നെ ഇന്ത്യ ഉള്‍പ്പടെ മറ്റു രാജ്യങ്ങളിലേക്കും ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കാം.

Share This Article
Leave a comment