സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസായിരുന്നു. ഏറെ നാളായി രോഗ ബാധിതനായി ചികിത്സയിൽ കഴിയവേയാണ് തൃശൂരിൽ വച്ച് മരിച്ചത്. അധ്യാപകൻ, സാഹിത്യ വിമർശകൻ, സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായിരുന്നു ഹിരണ്യൻ.
കുറച്ചു നാൾ മുമ്പ് അന്തരിച്ച സാഹിത്യകാരി ഗീത ഹിരണ്യൻ ആണ് ഭാര്യ. ഗീതയുടെ മരണത്തോടെ മാനസികമായി തകർന്ന ഹിരണ്യൻ എഴുത്ത് ഉപേക്ഷിച്ചിരുന്നു. ഒപ്പം രോഗബാധയാലും ബുദ്ധിമുട്ടിയിരുന്നു. സംസ്ക്കാരം ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ നടക്കും