ഓർമയിലെ ഇന്ന്: ജനുവരി 29- ആൻ്റൺ ചെഖോവ്

At Malayalam
1 Min Read

ആന്റൺ പാവ്ലോവിച്ച് ചെഖോവ് റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ റ്റാഗൻ‌റോഗ് എന്ന സ്ഥലത്ത് 1860 ജനുവരി 29 ന് ജനിച്ചു. ക്ഷയരോഗം ബാധിച്ച് ജർമ്മനിയിലെ ബാദന്വീലർ എന്ന സ്ഥലത്തെ ഹെൽത്ത്-സ്പായിൽ വെച്ച് 1904 ന് മരിച്ചു. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാലു ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തൻ്റെ സാഹിത്യജീവിതത്തോടൊപ്പം ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു.

ആന്റൺ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരിച്ച പന്തയത്തിൽ നെടുമുടി വേണുവാണ് ആന്റൺ ചെഖോവിന്റെ വേഷമിട്ടത്. ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം ചെഖോവിന്റെ ‘വാങ്ക’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.

Share This Article
Leave a comment