പാലേരിമാണിക്യം 4 കെ പതിപ്പ് തിയറ്ററുകളിലേക്ക്

At Malayalam
1 Min Read

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്‌ത്‌ 2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ പാലേരി മാണിക്യത്തിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടിയുള്ള 4കെ പതിപ്പ് വീണ്ടും തിയറ്ററുകളിലേക്കെത്തുകയാണ്. മുരിക്കിൻ കുന്നത്ത് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്വേത മേനോൻ മികച്ച നടിക്കുള്ള അവാർഡും ആ വർഷം സ്വന്തമാക്കി. 2009ൽ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

Share This Article
Leave a comment