ഭാഗ്യാന്വേഷികൾക്കായി സമ്മർ ബംപർ എത്തി

At Malayalam
1 Min Read

ക്രിസ്മസ്-ന്യൂയർ ബംപർ ഭാഗ്യക്കുറി സമ്മാനം കിട്ടിയില്ലേ? നിരാശപ്പെടേണ്ട. ഇതാ സമ്മർ ബംപർ വന്നിട്ടുണ്ട്. ഇന്നലെയാണ് ടിക്കറ്റ് സർക്കാർ പുറത്തിറക്കിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

സമ്മർ ബമ്പർ ഭാഗ്യക്കുറിയിലും ആകർഷകമായ സമ്മാനഘടനയാണുള്ളത്. ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നുണ്ട്. കൂടാതെ മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയുടെ സമ്മാനമുണ്ട്. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റു വില. നറുക്കെടുപ്പ് മാർച്ച് 27 ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

- Advertisement -

2022 ൽ തിരുവോണം ബംപർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി ലോട്ടറി അടിച്ചപ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടികൾ വിവരിച്ച് രംഗത്തെത്തിയിരുന്നു. സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നെന്നും മറ്റൊരിടത്ത് വീടുവെച്ചെന്നുമൊക്കെ അയാൾ പറഞ്ഞിരുന്നു. അതിനു ശേഷം ബംപർ സമ്മാനങ്ങൾ നേടിയവരാരും തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ക്രിസ്മസ്-ന്യൂയർ ബംപറിന്റെ കാര്യത്തിലും മാറ്റമുണ്ടാകാൻ സാധ്യത ഇല്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment