വീട്ടുജോലിക്കാരിയെ മർദിച്ച് പൊള്ളലേൽപ്പിച്ചു

At Malayalam
0 Min Read

വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ദളിത് യുവതിയെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു.

ഒളിവിൽപോയ ആന്റോ മണിവാണൻ, ഭാര്യ മെർലിൻ എന്നിവരെ ആന്ധ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിഎംകെ പല്ലാവരം എംഎൽഎ ഐ.കരുണാനിധിയുടെ മകനും മരുമകളുമാണു കേസിലെ പ്രതികൾ.

ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment