മത്സ്യം മത്തി തന്നെ

At Malayalam
1 Min Read

മത്സ്യം ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. ഇഷ്ട മത്സ്യങ്ങൾ ഏതൊക്കെയാണന്ന് ചോദിച്ചാൽ ഉറപ്പായും ആ ലിസ്റ്റിൽ മത്തി ഉണ്ടാവും. ചാള എന്നാണ് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മത്തി അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കടൽ മത്സ്യവും മത്തി തന്നെയാണ്. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും നിറയെ ആരോഗ്യഗുണങ്ങൾ മത്തിയ്ക്കുണ്ട്.

ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ കാത്സ്യം വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീൻ സമ്പന്നമാണ് ഈ മത്സ്യം. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നു.രക്തസമ്മർദം ശരിയായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്.

മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവും വർധിക്കും.ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്‌മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി അത്യുത്തമം തന്നെ. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഈ മത്സ്യം ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവ വർധിപ്പിക്കുന്നു. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment