ഏകദിനത്തിൽ കേമൻ വിരാട്

At Malayalam
1 Min Read

ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള പുരസ്ക്‌കാരം ഇന്ത്യൻ താരം വിരാട് കോലിക്ക്. നാല് തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. 2012, 2017, 2018 വർഷങ്ങളിലാണ് കോലി ഇതിനു മുമ്പ് പുരസ്‌കാരാർഹനായത്. മൂന്ന് തവണ പുരസ്കാരം നേടിയ മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ് കോലി മറികടന്നത്.

2023-ൽ 36 ഏകദിന ഇന്നിങ്സുകളിൽ നിന്ന് എട്ട് സെഞ്ചുറികൾ ഉൾപ്പെടെ 2048 റൺസാണ് കോലി നേടിയത്. 2023 ലോകകപ്പിലെ മികച്ച താരവും കോലിയായിരുന്നു. ലോകകപ്പിലെ 11 ഇന്നിങ്സുകളിൽ ഒമ്പതിലും 50 റൺസിന് മുകളിൽ സ്കോർ ചെയ്‌ത കോലി 765 റൺസോടെ ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 2003-ൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ച 673 റൺസിന്റെ റെക്കോഡാണ് കോലി മറികടന്നത്. മൂന്ന് സെഞ്ചുറികളും കോലി നേടി

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment