ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

At Malayalam
0 Min Read

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയയ്ക്കും ഉസ്‌ബെക്കിസ്താനും പിന്നാലെ സിറിയയോടും തോറ്റ് ഇന്ത്യ പുറത്ത്. പൊരുതിക്കളിച്ചിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ തോല്‍വി. സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ എന്നത് സ്വപ്‌നം മാത്രമായി.

പകരക്കാരനായി ഇറങ്ങിയ ഒമര്‍ ഹ്രിബിനാണ് 76-ാം മിനിറ്റില്‍ സിറിയയുടെ വിജയഗോള്‍ നേടിയത്. പരിക്കേറ്റ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Share This Article
Leave a comment