നഗരം കാണാനിറങ്ങിയ ഹനുമാൻ കുരങ്ങിന് ഷോക്കേറ്റു

At Malayalam
1 Min Read

പാനൂർ ടൗണിലിറങ്ങിയ ഹനുമാൻ കുരങ്ങിന് ഷോക്കേറ്റ് പരിക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങിനെ രക്ഷപ്പെടുത്തി ചികിത്സ തുടങ്ങി.

നാട്ടിലിറങ്ങുന്നത് പതിവില്ലാത്ത ഹനുമാൻ കുരങ്ങിലൊന്നാണ് കഴിഞ്ഞ ദിവസം പാനൂരിലെത്തിയത്. ബസ് സ്റ്റാന്‍റ് പരിസരത്താണ് നാട്ടുകാർ കണ്ടത്. ഷോക്കേറ്റാണ് നിലത്ത് വീണതെന്ന് നിഗമനം.

- Advertisement -


ഇന്ത്യയില്‍ ഗോവ, കര്‍ണാടക, കേരളത്തില്‍ പശ്ചിമഘട്ടങ്ങളിലും മാത്രമേ ഹനുമാന്‍ കുരങ്ങുകളുള്ളൂ. പാനൂരിനടുത്ത് വനമേഖലയിൽ നിന്നാണ് അബദ്ധത്തിൽ നാട്ടിലെത്തിയതെന്ന് സംശയിക്കുന്നു. കണ്ണൂരിലെ ജില്ലാ  മൃഗാശുപത്രിയിലെത്തിച്ചു. ആള്‍ അവശനാണ്. ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.


ആണ്‍കുരങ്ങാണ് നാട്ടിലെത്തിയത്. ഒറ്റപ്പെട്ട് വന്നതാണെന്ന് സംശയിക്കുന്നു. ഏതെങ്കിലും വണ്ടിയുടെ മുകളില്‍ അബദ്ധത്തില്‍ വീണ് നാട്ടില്‍ എത്തിയതാണെന്നാണ് സംശയം. പൊട്ടലുളള ഭാഗം പ്ലാസ്റ്ററിട്ട് ചികിത്സിക്കണം. ഭേദമായ ശേഷം ഹനുമാന്‍ കുരങ്ങിനെ തുറന്നുവിടും. 

Share This Article
Leave a comment