പണിമുടക്കിയാൽ പണി കിട്ടുമേ…

At Malayalam
0 Min Read

സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ ജനുവരി 24ന് പ്രഖ്യാപിച്ച പണിമുടക്കിനെ തുടർന്ന് സർക്കാർ ഡയസ് നോൺ പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കും. പണിമുടക്കുന്ന ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.         

ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിലൊഴികെ അന്നേദിവസം അവധി അനുവദിക്കില്ല. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചുവിടുമെന്നും ഉത്തരവിൽ പറയുന്നു . 

Share This Article
Leave a comment