മോഹൻലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബനായി കേരളം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രെയിലർ ഇറങ്ങിയതോടെ ആവേശം കടുത്തു. ഈ ആവേശം മുഴുവൻ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും കാണാനുണ്ടന്നാണ് റിപ്പോർട്ടുകൾ .
ഇതിനോടകം കോടികള്‍ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നു എന്നും കേൾക്കുന്നു. കേരളത്തില്‍ നിന്നു മാത്രം ലക്ഷങ്ങളാണ് ബുക്കിംഗില്‍ മാത്രം നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് അതിനും മുകളിലാണ് തുക എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഡ്വാൻസ് ബുക്കിംഗില്‍ അങ്ങനെ ആകെ ഒന്നര കോടിയോളം മലൈക്കോട്ടൈ വാലിബൻ ഇതിനോടകം നേടിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിദേശരാജ്യങ്ങളിലും ലാൽ ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുകയാണ്. കാനഡയില്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിൽ ചിത്രം റിലീസ് ചെയ്യും. അവിടെ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടിപ്പിക്കുന്നുമുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാല്‍ ചിത്രത്തിൽ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പി എസ് റഫീഖിന്റെതാണ് തിരക്കഥ . ഛായാഗ്രാഹണം മധു നീലകണ്ഠൻ. സംഗീതം പ്രശാന്ത് പിള്ള.