സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ വിവാഹിതയാവുന്നു. പൂജ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് സായ്‌പല്ലവിയുടെ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. പൂജ പങ്കുവച്ച വീഡിയോയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചതായി പറയുന്നു. വിനീത് എന്നാണ് യുവാവിന്റെ പേര്. തന്റെ പങ്കാളി എന്നാണ് പൂജ വിനീതിനെ വിശേഷിപ്പിക്കുന്നത്.
പൂജയുടെയും വിനീതിന്റെയും വിവാഹം ഉടൻ ഉണ്ടാകും. ചിത്തിരെ സെവാനം എന്ന ചിത്രത്തിലും നിരവധി ഹ്രസ്വചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ സമുദ്രകനിയുടെ മകളുടെ വേഷമാണ് പൂജ അവതരിപ്പിച്ചത്. അതേസമയം അനുജത്തി വിവാഹിതയാവുന്നെന്നും സായ്‌പല്ലവിയുടെ വിവാഹം എന്നാണെന്നും ആരാധകർ ചോദിക്കുന്നു. നിരവധി സിനിമകളിൽ നായികയാണ് സായ് പല്ലവി. എസ്.കെ 21, രാമായണ, തണ്ടേല തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.