ഉടനെത്തും സുസുക്കി 2024 സ്വിഫ്റ്റ്

At Malayalam
2 Min Read

2023 ലെ ജാപ്പനീസ് മൊബിലിറ്റി ഷോയിലാണ് സുസുക്കി 2024 സ്വിഫ്റ്റ് പുറത്തിറക്കിയത്. ഈ മോഡൽ ഇപ്പോൾ ജാപ്പനീസ് വിപണിയിൽ എത്തിയിട്ടുണ്ട്. 2024 സ്വിഫ്റ്റിന്റെ ഉൽപ്പാദനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ജപ്പാനിലെ ഡീലർമാർക്ക് പുതിയ ഹാച്ച്ബാക്ക് അയയ്‌ക്കാൻ തുടങ്ങിയതായും അറിയുന്നു. അതേസമയം മാരുതി സുസുക്കിയും പുതിയ സ്വിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

2024 സ്വിഫ്റ്റ് കറുത്ത റൂഫിൽ വെളുത്ത ബോഡി കളറിലുള്ള ഡ്യുവൽ ടോൺ കളർ സ്കീമിലാണുള്ളത്. പ്രൊജക്ടർ സജ്ജീകരിച്ച സ്മോക്ക്ഡ് ഇഫക്റ്റുള്ള ഒരു പുതിയ എൽ ഇ ഡി ഹെഡ്‌ലാമ്പാണ് ഇതിന്റെ ആ കർഷണീയത. കൂടെ പുതിയ ഗ്രില്ലും ബമ്പറും ഉണ്ട്. പുതിയ ഭംഗിയുള്ള അലോയ് വീലുകൾ ഉണ്ടെങ്കിലും മൊത്തത്തിലുള്ള ലുക്ക് നിലവിലെ മോഡലുമായി ഏറെ സാമ്യമുള്ളതാണ്. പിൻഭാഗത്ത്, പുതിയ തരം എൽ ഇ ഡി ടെയിൽ ലാമ്പുകളും പുതുക്കിയ ബമ്പറും ഉണ്ട്.

- Advertisement -

വാഹനത്തിന്‍റെ ഇന്റീരിയറും നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയ തലമുറ ബലേനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നാം . ഇതിന് ഡ്യുവൽ-ടോൺ കളർ സ്കീം ലഭിക്കുന്നു, ഡാഷ്‌ബോർഡും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയതാണ്. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കൊപ്പം വരുന്നു. എ സി വെന്റുകൾക്ക് താഴെയാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം. അനലോഗ് ഡയലുകളുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡിജിറ്റൽ മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയും ഉണ്ട്.

2024 സ്വിഫ്റ്റിനായി സുസുക്കി പുതിയ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതിനെ Z12E എന്ന് വിളിക്കുന്നു. സ്റ്റാൻഡേർഡായി ഒരു സി വി ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിക്കും. നിലവിലുള്ള നാല് സിലിണ്ടർ കെ-സീരീസ് എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മൂന്ന് സിലിണ്ടർ യൂണിറ്റാണ്. പുതിയ എഞ്ചിൻ പരമാവധി 80 bhp കരുത്തും 108 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 88 bhp കരുത്തും 113 Nm യും പുറപ്പെടുവിക്കുന്ന നിലവിലെ സ്വിഫ്റ്റിനേക്കാൾ ശക്തി കുറവാണ്. എന്നിരുന്നാലും, പുതിയ എഞ്ചിൻ 24 കിമി എന്ന മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു എന്നതാണ് വലിയ സവിശേഷത.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment