പെരുമ്പാമ്പുകൾക്ക് ‘പണിഷ്മെന്റ്’

At Malayalam
1 Min Read

തിരുവനന്തപുരം മൃഗശാലയിൽ പെരുമ്പാമ്പുകൾ തമ്മിൽ പോര്. ഒരു പാമ്പിനുകൂടി പരിക്ക് കണ്ടെത്തി. തുടർന്ന് മുഴുവൻ പെരുമ്പാമ്പുകളെയും പ്രത്യേകം കൂടുകളിലേക്ക് മാറ്റി. ശരീരത്തിൽ രണ്ടിടങ്ങളിലായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പാമ്പിന്റെ മുറിവുകളിൽ തുന്നലിട്ടു. പെരുമ്പാമ്പുകൾ പരസ്പരം ആക്രമിച്ചതാണെന്ന പ്രാഥമിക നിഗമനത്തിൽ ക്യാമറ ദ്യശ്യങ്ങൾ പരിശോധിച്ചു. ഇതിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഒരുമിച്ച് കിടന്ന പാമ്പുകളെ പ്രത്യേകം കൂടുകളിലേക്ക് മാറ്റിയത്. ഇന്നലെ ഗുരുതരമായി പരിക്കേറ്റ റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിന് അടിയന്തര ശസ്ത്രക്രിയ നടത്തിതിയിരുന്നു. ബാക്കിയുള്ള പാമ്പുകളെ വിശദമായി പരിശോധിച്ചെങ്കിലും നിലവിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. പാമ്പുകൾ പരസ്പരം ആക്രമിച്ചാൽ ഉണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കണ്ടെത്തിയതെന്നു അധികൃതർ പറയുന്നു.

Share This Article
Leave a comment