ഗൂഗിൾ പേ ചെയ്യാം വിദേശത്തായാലും

At Malayalam
1 Min Read

വിദേശത്തും യു പി ഐ സംവിധാനം ഉപയോഗിച്ച് യഥേഷ്ടം പണം ഇടപാട് നടത്താന്‍ വൈകാതെ സാധിക്കും. ഇന്ത്യയ്ക്കു പുറത്തേക്കും യു പി ഐ പേയ്‌മെന്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍ പി സി ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. വിദേശത്ത് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാടു നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യാത്രക്കാര്‍ക്ക് പണം കൈവശം കരുതുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് യു പി ഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നത്. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍ പി സി ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തില്‍ പ്രധാനമായി മൂന്നു കാര്യങ്ങളാണ് പറയുന്നത്. വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് യു പി ഐ സേവനം ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്.

വിദേശത്ത് വച്ച് യുപിഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും ധാരണാപത്രത്തില്‍ പറയുന്നു.വിദേശത്തു നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥചെയ്യുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment