എമിറേറ്റ്സിൽ 5000 ഒഴിവുകൾ

At Malayalam
0 Min Read

എമിറേറ്റ്സ് എയർലൈൻസിൽ 5000 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓർഡർ ചെയ്ത എ350 വിമാനം ലഭിക്കുന്നന്റെ ഭാഗമായാണ് റിക്രൂട്മെന്റ് നടത്തുന്നത്. ഒരുവർഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. 6 ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന് അവസരമൊരുക്കി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാർട്‌ടൈമായും അവസരം ലഭിക്കും. റിക്രൂട്ട്മെന്റിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. 2023-ൽ എമിറേറ്റ്‌സ് 8,000 ക്യാബിൻ ക്രൂവിനെ നിയമിക്കുകയും 353 നഗരങ്ങളിൽ റിക്രൂട്ട്‌മെന്റ് ഇവന്റുകൾ നടത്തുകയും ചെയ്തു. 2023 ഓഗസ്റ്റിൽ, എയർലൈനിന്റെ ക്യാബിൻ ക്രൂ എണ്ണം 20,000 പിന്നിട്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment