ഉണക്കമുന്തിരിക്ക് ഇത്രയും ഗുണങ്ങളോ?

At Malayalam
1 Min Read

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 

° പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. 

- Advertisement -

° വിളര്‍ച്ച അനുഭവിക്കുന്നവരാണോ? ഇതിന് പരിഹാരമാണ് കുതിർത്ത ഉണക്കമുന്തിരി. അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും സഹായിക്കും. 

° കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

° രോഗ പ്രതിരോധശേഷി ദുര്‍ബലമായവര്‍ക്കും ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം. വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Share This Article
Leave a comment