കടുവ സങ്കേതത്തിൽ പുതിയ പൂമ്പാറ്റ

At Malayalam
0 Min Read

ചെന്നൈ പശ്ചിമഘട്ടത്തിൽ നിന്ന് 38 വർഷത്തിനിടെ പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി. ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽ നിന്നാണ് പുതിയയിനം സിൽവർ ലൈൻ ചിത്രശലഭത്തെ കണ്ടത്തിയതെന്ന് തമിഴ്‌നാട് പരിസ്ഥിതി-വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.

സിഗരിറ്റിസ് മേഘമലയെൻ (Cigaritis Meghamalaiensis) എന്നാണ് ഇതിനു പേരിട്ടത്. പ്രദേശത്തിന്റെ പേരിൽത്തന്നെയാണ് ഈ ചിത്രശലഭങ്ങൾ അറിയപ്പെടുകയെന്നും സുപ്രിയ സാഹു പറഞ്ഞു.പുതിയയിനം കൂടിയെത്തിയതോടെ പശ്ചിമഘട്ടത്തിലെ ആകെ ചിത്രശലഭങ്ങൾ 337 ആയി. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന 40 ചിത്രശലഭങ്ങളും ഇതിലുൾപ്പെടും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment