മകരവിളക്ക് : 1000 പൊലീസുകാർ കൂടി

At Malayalam
0 Min Read

മകരവിളക്ക് ഉത്സവത്തിന് അധിക സുരക്ഷ ഉറപ്പാക്കാൻ 1000 പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.എസ്.പി 4, ഡിവൈ.എസ്.പി 19, ഇൻസ്‌പെക്ടർ 15 എന്നിവരടക്കം ഉണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം എന്നിവിടങ്ങളിൽ ഇവരെ വിന്യാസിക്കും.മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തർക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി ഭക്തർ ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്

Share This Article
Leave a comment