ലായ് ചിംഗ് തേ പുതിയ തായ്‌വാൻ പ്രസിഡന്റ്

At Malayalam
1 Min Read

തായ്‌വാനിലെ പ്രസിഡന്റായി ഭരണകക്ഷി സ്ഥാനാർത്ഥി ലായ് ചിംഗ്-തേ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ്ങിന്റെ (കെഎംടി) സ്ഥാനാർത്ഥി ഹൂ യു-ഇഹിനെയാണ് ലായ് ചിംഗ്-തേ പരാജയപ്പെടുത്തിയത്. തായ്‌വാനിൽ ഇത് മൂന്നാം തവണയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അധികാരത്തിലെത്തുന്നത്. ചൈനയുമായും അമേരിക്കയുമായുള്ള തായ്‌വാൻ ബന്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തിരെഞ്ഞെടുപ്പാണ് നടന്നത്. ഡെമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടി, തായ്‌വാൻ പീപ്പിൾസ് പാർട്ടി , കൊമിൻതാങ്ങ് എന്നിവരാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും മത്സരിച്ചത്.

19 ദശലക്ഷത്തിലധികം വോട്ടർമാർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലായ് ചിംഗ്തേ വ്യക്തമായ ലീഡ് നേടിയിരുന്നു. വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ലായ് മൂന്ന് ദശലക്ഷത്തിലധികം വോട്ടുകൾ നേടി മുന്നിലെത്തി. 2020 മുതൽ തായ്‌വാനിലെ വൈസ് പ്രസിഡന്റായിരുന്നു ലായ്. ലായുടെ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾ പരസ്യമായി നിരസിക്കുകയും തായ്‌വാന്റെ പ്രത്യേക സ്വത്വത്തിനായി വാദിക്കുകയും ചെയ്തിരുന്നു.

- Advertisement -

Share This Article
Leave a comment