മുൻ ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രിക്ക് മിന്നുക്കെട്ട്

At Malayalam
0 Min Read

ന്യൂസ്‌ലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണും, പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനും വിവാഹിതരായി.ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിന്നീട് രാജ്യത്ത് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഏതാനും സഹപ്രവർത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 43 കാരനായ മിസ് ആർഡേണും 47 കാരനായ ഗെയ്‌ഫോർഡും 2014 മുതൽ ഡേറ്റിംഗിലാണ്. അഞ്ചര വർഷം ന്യൂസിലാൻഡ് പ്രധാനമന്ത്രിയായിരുന്ന ജസീന്ദ 2023 ജനുവരിയിൽ രാജിവെച്ചു.

Share This Article
Leave a comment