ഓർമയിലെ ഇന്ന് – ജനുവരി 1; ഡി.സി.കിഴക്കേമുറി

At Malayalam
1 Min Read

മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ എന്ന ഡി സി കിഴക്കെമുറി (ജനുവരി 12, 1914 – ജനുവരി 26, 1999). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. പോളിന്റെയും കാരൂർ നീലകണ്ഠപിള്ളയുടെയും ഡീസിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്നു. 25 വർഷക്കാലം ഡീസി സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.1999-ൽ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

പൊന്‍കുന്നം വര്‍ക്കി, കെ.ജെ തോമസ്, ഡി സി എന്നിവര്‍ ചേര്‍ന്നാണ് 1945ല്‍ നാഷണല്‍ ബുക്ക്സ്റ്റാള്‍ തുടങ്ങുന്നത്. എല്ലാ മലയാള പുസ്തകങ്ങളും ലഭിക്കുന്ന ഒന്നാംകിട പുസ്തകശാലയാക്കി ഡി സി കിഴക്കെമുറി എന്‍ ബി എസിനെ മാറ്റിയെടുത്തു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എം പി പോളിന്റെയും കാരൂര്‍ നീലകണ്ഠപ്പിള്ളയുടെയും ഡി.സിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. 25 വര്‍ഷം ഡി സി സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും മലയാളിയുടെ വായനാസംസ്‌കാരത്തെ പരിപോഷിപ്പിക്കുകയും ചെയ്തു.

- Advertisement -

1946 നവംബര്‍ 14ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ആറുമാസം ജയില്‍ശിക്ഷയനുഭവിച്ചു.
പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി നിര്‍ത്തിയത് 1952ല്‍ ഡി സിയുടെ ശ്രമഫലമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്.

എഴുത്തുകാരനെന്ന നിലയിലും ഡി സി നല്‍കിയ സംഭാവനകള്‍ വലുതാണ്. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റാണ് ഡി സി. 1946-ല്‍ സി.എം സ്റ്റീഫന്റെ പൗരപ്രഭ എന്ന വാരികയില്‍ ഈ പംക്തി പ്രസിദ്ധീകരിച്ചു. 1974 ആഗസ്റ്റ് 29നാണ് ഡി.സി കിഴക്കെമുറി ഡി. സി ബുക്‌സ് തുടങ്ങുന്നത്. പത്തു മാസങ്ങള്‍ക്കുള്ളില്‍ ‘മലയാളശൈലി നിഘണ്ടു’ എന്ന ആദ്യ കൃതി പുറത്തിറങ്ങി. പിന്നീട് വായനക്കാരുടെയും പ്രതിഭാധനരായ എഴുത്തുകാരുടെയും പിന്തുണയോടെ ഒരു പുസ്തകവസന്തം തന്നെ ഡി സി മലയാളിക്കു സമ്മാനിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment