പൂഞ്ചിലെ ഗ്രാമം ദത്തെടുത്ത് കരസേന

At Malayalam
0 Min Read

ജമ്മുകാശ്‌മീരിലെ ഒരു ഗ്രാമം കരസേന ദത്തെടുത്തതായി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. പൂഞ്ചിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കൊല്ലപ്പെട്ട മൂന്നു പേരുടെ ഗ്രാമമാണിത്.

കൊലപാതകത്തിൽ അന്വേഷണം തുടരുകയാണ്. മരണത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ സൈന്യം പൂഞ്ച് സെക്ടറിന്റെ ചുമതലയുള്ള ബ്രിഗേഡിയർ പി. ആചാര്യയെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തിട്ടുണ്ട്.സൈനികർ മനുഷ്യാവകാശ ലംഘനം നടത്താൻ പാടില്ലെന്നും മാർഗരേഖ പിന്തുടേണ്ടതുണ്ടെന്നും ജനറൽ പാണ്ഡെ ചൂണ്ടിക്കാട്ടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment