നീണ്ട വിസ്മയമായി അടൽ സേതു

At Malayalam
0 Min Read

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

താനെ കടലിടുക്കിന് മീതേ മുംബയെയും നവി മുംബയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 22കിലോമീറ്ററാണ്. ലോകത്തെ നീളമേറിയ പാലങ്ങളിൽ 12-ാം സ്ഥാനം. 27 മീറ്റർ വീതിയിൽ ആറുവരി പാതയാണ്. ചെലവ് 17,843 കോടി രൂപ.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകി. 2016ലാണ് മോദി തറക്കല്ലിട്ടത്. കഴിഞ്ഞ മാസം പൂർത്തിയായി.

സമുദ്ര നിരപ്പിൽ നിന്ന് 15 മീറ്റർ ഉയരമുണ്ട്. അടിയിലൂടെ കപ്പലിന് പോകാം. ദിവസം 75,000 വാഹനങ്ങൾ പോകും.ബൈക്കിനും ഓട്ടോയ്ക്കും ട്രാക്‌ടറിനും പ്രവേശനമില്ല.

Share This Article
Leave a comment