അത്ര സുരക്ഷ വേണ്ടെന്ന് ‘എക്സ്’

At Malayalam
1 Min Read

അധിക്ഷേപ പരാമർശം ഉൾപ്പെടെ സെൻസിറ്റീവ് ഉള്ളടക്കം നിയന്ത്രിക്കുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് എക്സ്. ജീവനക്കാരുടെ എണ്ണത്തിൽ എക്സ് 30 ശതമാനം കുറവുവരുത്തിയതായാണ് ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മിഷന്റെ വിലയിരുത്തൽ. ഇലോൺ മസ്ക് എക്‌സ്‌ മേധാവിയായി ചുമതലയേറ്റതിനുശേഷം സുരക്ഷ എഞ്ചിനീയർമാരുടെ എണ്ണത്തിൽ 80 ശതമാനം കുറവുണ്ടായതായും ഇ- സേഫ്റ്റി കമ്മിഷൻ്റെ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. ഓൺലൈൻ ഉള്ളടക്കങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ലോകത്തെ ആദ്യ ഗവണ്മെന്റ് ഏജൻസിയാണ് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷൻ.

എക്സിൽ വിശ്വാസ്യതയും സുരക്ഷയും നിയന്ത്രിക്കുന്ന എഞ്ചിനീയർമാരുടെ എണ്ണം ആഗോളതലത്തിൽ 279 ൽ നിന്ന് 55 ആയി കുറഞ്ഞു. ഇത് 80 ശതമാനം ഇടിവാണ്. ഉള്ളടക്കം നിയന്ത്രിക്കുന്ന മോഡറേറ്റർമാരുടെ എണ്ണം 107-ൽ നിന്ന് 51-ലേക്ക് കുറച്ചു (52%). ഇതുകൂടാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മോഡറേറ്റർമാരുടെ എണ്ണം 2,613ൽ നിന്നും 2,305 (12%) ആയി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment