കിമ്മിന് പിറന്നാൾ??

At Malayalam
1 Min Read

ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് 40 വയസായെന്ന് റിപ്പോർട്ട്. കിം തന്റെ ജന്മദിനം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ കിമ്മിന്റെ പിറന്നാൾ ശരിക്കും എന്നാണെന്ന് നിരീക്ഷകർക്കും വ്യക്തമല്ല. ഏതായാലും 40ൽ കുറയാൻ ഇടയില്ലെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചു പറയുന്നു.

ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ, തിങ്കളാഴ്ച കിമ്മിന് 40 വയസായെന്ന് കരുതുന്നു. അന്നേ ദിവസം തന്നെ കിമ്മും മകളും ഒരു ചിക്കൻ ഫാം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെയും മുത്തച്ഛൻ കിം ഇൽ സൂംഗിന്റെയും ജന്മദിനങ്ങൾ അവർ അധികാരത്തിലിരുന്ന കാലത്ത് തന്നെ വലിയ ദേശീയ ആഘോഷങ്ങളും അവധി ദിവസങ്ങളുമായിരുന്നു.

Share This Article
Leave a comment