ഫോണിലെയാലും ഡെസ്ക്ട്ടോപ്പിലായാലും സ്റ്റോറേജ് സ്പേസ് കുറയുന്നത് എല്ലാവർക്കും തലവേദന തന്നെയാണ്. ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് കിട്ടണമെങ്കിൽ മാസം നിശ്ചിത തുക അടക്കുകയും വേണം. എന്നാൽ, പുതുവർഷം പ്രമാണിച്ച്, കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. നിലവിൽ മൂന്ന് തരം ക്ലൗഡ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 100 ജിബി മാസം 130 രൂപക്ക്, 200 ജിബിയുടെ സ്റ്റാൻഡേർഡ് പാക്കേജ് മാസം 210 രൂപ, 2 ടിബിയുടെ പ്രീമിയം പാക്കേജ് ഒരു മാസം 650 രൂപക്ക് എന്നിങ്ങനെയാണ് പ്ലാനുകൾ.
പുതിയ ഓഫറിൽ മൂന്ന് മാസത്തേക്ക് 73 ശതമാനം ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. 100 ജിബിയുടെ ബേസിക് പ്ലാൻ മൂന്ന് മാസം വെറും 35 രൂപക്ക് ലഭിക്കും. ഓഫർ കഴിഞ്ഞാൽ 130 രൂപയുടെ പഴയ പ്ലാൻ തുടരും. 200 ജിബി പ്ലാൻ 50 രൂപക്കും, 2 ടിബി പ്ലാൻ 160 രൂപക്കും ലഭ്യമാകും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ. ഗൂഗിൾ ഡ്രൈവ് അക്കൗണ്ട് വഴി ഈ ഓഫർ നിങ്ങൾക്ക് ലഭ്യമാണോയെന്ന് അറിയാം.