സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയുടെ പങ്കാളിത്തതോടെ നാഷണൽ സർവെയ്ലൻസ് പ്രോഗ്രാം ഫോർ അക്വാട്ടിക് അനിമൽ ഡിസീസസ് ‘റിപ്പോർട്ട് ഫിഷ് ഡിസീസ്” എന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.മത്സ്യകർഷകർക്ക് ആപ്പു വഴി ഫാമുകളിലെ രോഗങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. രോഗബാധിത പ്രദേശം, മത്സ്യ / ചെമ്മീന്റെ സ്പീഷിസ്, രോഗലക്ഷണങ്ങൾ, രോഗം പിടിപെട്ട മത്സ്യത്തിന്റെ ചിത്രങ്ങൾ എന്നിവ സഹിതം രോഗബാധ അറിയിക്കാം. അക്വാകൾച്ചർ ഫാമുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ജിയോടാഗിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗം, ചികിത്സ, മികച്ച അക്വാകൾച്ചർ രീതികൾ എന്നിവയെക്കുറിച്ച് കർഷകർക്ക് വിവരങ്ങൾ നൽകാം.