8200 മീഡിയടെക് ചിപ്‌സെറ്റ്, 6.67 ഇഞ്ച് അമോൽഡ് സ്ക്രീൻ;ട്രിപ്പിൾ റിയർ ക്യാമറ, ഓപ്പോ റെനോ 11 സീരീസ് ജനുവരി 12 ന് വിപണിയിലെത്തുന്നു

At Malayalam
1 Min Read

‌ഇന്ത്യൻ ‍സ്മാർട്ട് ഫോൺ വിപണിയിലെ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ റെനോ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ഏറ്റവും ജിനപ്രിയ സീരീസുകളിൽ ഒന്നാണ് റെനോ. ജനുവരി 12ന് ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 പ്രോ സ്മാർട്ട് ഫോണുകൾ പുറത്തിറക്കും. മിഡ് ബഡ്ജറ്റ് ഫോണുകളുടെ ക്യാറ്റ​ഗറിയിലായിരിക്കും ഇവ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റെനോ 11ൽ MediaTek Dimensity 7050 SoC ചിപ്പും, റെനോ 11പ്രോ മോഡലിൽ MediaTek Dimensity 8200 SoC ചിപ്പ് ആയിരിക്കും നൽകുക. ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഓപ്പോ റെനോ 11 സീരീസ് പ്രവർത്തിക്കുക.

സീരീസിലെ രണ്ട് ഫോണുകൾക്കും 6.67 ഇഞ്ച് 120Hz AMOLED സ്‌ക്രീൻ ഉണ്ടായിരിക്കും. രണ്ട് ഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ ഓപ്പോ നൽകുമെന്നാണ് പ്രതീക്ഷ. ക്യാമറ ഐലണ്ടിൽ നോൺ-പ്രോ വേരിയന്റിന് OIS സഹിതം പുതിയ സോണി LYT 600 സെൻസർ ലഭിക്കും. റെനോ 11 പ്രോയെ സംബന്ധിച്ചിടത്തോളം, ഇത് റെനോ 10 പ്രോയുടെ സോണി ഐഎംഎക്സ് 890 സെൻസർ കടമെടുക്കുമെന്ന് റിപ്പോർട്ട്. 2x ഒപ്റ്റിക്കൽ സൂം ഉള്ള അതേ 32MP ടെലിഫോട്ടോ ക്യാമറകളും പുതിയ ഫോണുകളിൽ ഉണ്ടായിരിക്കും, കൂടാതെ ഒരു പുതിയ 8MP അൾട്രാവൈഡ് സെൻസർ ഫീച്ചർ ചെയ്‌തേക്കാം.

സ്റ്റാന്റേർഡ് മോഡലായ ഓപ്പോ റെനോ 11ന് 28,000 രൂപയും ഓപ്പോ റെനോ 11 പ്രോയ്ക്ക് 35,000 രൂപയുമാണ് ഇന്ത്യൻ മാർക്കറ്റിൽ പ്രതീക്ഷിക്കുന്ന വില.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment