ഫുട്ബോൾ ഇതിഹാസം മരിയോ സഗാലോ അന്തരിച്ചു; ബ്രസീലിന് നേടിക്കൊടുത്തത് നാല് ലോകകപ്പ് കീരിടങ്ങൾ

At Malayalam
1 Min Read

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം മരിയോ സഗാലോ (92) അന്തരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് വിയോഗ വാർത്ത ലോകത്തെ അറിയിച്ചത്. നാല് തവണ ഫുട്‌ബോൾ ലോകകപ്പ് കീരിടം നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു സാഗലോ. 1958-ൽ സഗാലോയുടെ മികച്ച പ്രകടനമാണ് ബ്രസീലിന് കിരീടം സമ്മാനിച്ചത്. 1970 ൽ പെലെ അടങ്ങുന്ന ടീമിനെ പരിശീലിപ്പിച്ച് ചാമ്പ്യന്മാരാക്കിയതും സഗാലോയയാണ്. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന ആദ്യ താരമായ സഗാലോ, 1958ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ ജീവനോടെ അവശേഷിച്ച ഏക വ്യക്തിയായിരുന്നു.

ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളാണ് വിടവാങ്ങിയിരിക്കുന്നതെന്ന് ബ്രസീൽ കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസും അനുശോചന കുറിപ്പിലൂടെ അറിയിച്ചു. ”ബ്രസീലിന്റെ ഫുട്‌ബോളിലെ നേട്ടങ്ങളിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മരിയോ സഗാലോ. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനൊപ്പം പങ്കുചേരുന്നു. ,” റോഡ്രിഗസ് പറഞ്ഞു. സഗല്ലോ കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത നിരവധി ബ്രസീലിയൻ ക്ലബ്ബുകളും അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

Share This Article
Leave a comment