തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

At Malayalam
0 Min Read

തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം ജയന്‍ തന്നെ വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സുജിത്തിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Share This Article
Leave a comment