ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് നിർത്തുന്നു

At Malayalam
0 Min Read

മകരവിളക്ക് ദിവസത്തിലെ തിരക്ക് നിയന്ത്രിക്കാൻ പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് പത്തിന് അവസാനിപ്പിക്കും.15നാണ് മകരവിളക്ക്. മകരവിളക്കും തിരുവാഭരണവും ദർശിക്കാൻ തീർത്ഥാടകർ ദിവസങ്ങൾക്ക് മുമ്പുതന്നെ ശബരിമലയിലെത്തി തങ്ങാറുണ്ട്. ഇതേത്തുടർന്നുള്ള തിരക്ക് നിയന്ത്രിക്കാനാണ് സ്പോട്ട് ബുക്കിംഗ് നിറുത്തുന്നത്.14ന് വെർച്വൽ ക്യൂ ബുക്കിംഗ് അമ്പതിനായിരവും 15ന് നാൽപതിനായിരവുമായി പരിമിതപ്പെടുത്തും.

ജില്ലാ പൊലീസ്,​ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സ്‌പെഷ്യൽ കമ്മിഷണർക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.തിരക്കുണ്ടാകുമെന്നതിനാൽ 14, 15 തീയതികളിൽ മാളികപ്പുറങ്ങളും കുട്ടികളും ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യർത്ഥിച്ചു. 16 മുതൽ 20 വരെ കൂടുതൽ ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കും.

Share This Article
Leave a comment