ടോക്യോയിൽ റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് തീപിടിച്ചു അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചത്. ജപ്പാന് എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 300 യാത്രക്കാരുമായി എത്തിയ വിമാനം ജാപ്പനീസ് കോസ്റ്റ് ഗാർഡിന്റെ ജെറ്റുമായി കൂട്ടിയിടച്ചതിന് തുടർന്നാണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം. വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോസ്റ്റ് ഗാർഡിന്റെ ജെറ്റിലുണ്ടായിരുന്നു അഞ്ച് പേരെ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വിമാനത്തിന് തീപിടിച്ച് ഉടൻ തന്നെ അഗ്നിശമന വിഭാഗം തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു
