കപ്പേള എന്ന ചിത്രത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ജനുവരി മൂന്നിന് തിരുവനന്തപുരത്ത് തുടങ്ങും. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാലാ പാർവ്വതി,കനി കുസൃതി, ഹൃദ്യം ഹാറൂൺ,കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ അവർക്കായി രണ്ടാഴ്ച്ചയോളം നീണ്ടു നിന്ന പരിശീലന ക്ലാസ്സും നടത്തിയിരുന്നു.എച്ച്.ആർ. പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയുടെ രചയിതാവായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്റെ രചന. സംഗീതം മിഥുൻ മുകുന്ദ്.