വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ തീരം തൊട്ടു

At Malayalam
0 Min Read
Zhen Hua 15

വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ തീരം തൊട്ടു. ഇന്നലെ രാവിലെ 11.30 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. 2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Share This Article
Leave a comment