നാരാങ്ങാ വെള്ളം കുടിച്ചോളു

At Malayalam
1 Min Read
Lemonade in a glass with lemons, herbs side view on white and plaster background

വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ എന്നത് എല്ലാവർക്കുമറിയാവുന്നതാണ്. നമ്മുടെ ദഹനശേഷി മെച്ചപ്പെടുത്തി മെറ്റാബോളിസം നന്നായി നിലനിർത്തുന്നതിനും ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് മികച്ച രീതിയിൽ നിലനിർത്തുന്നതിനും ഇത് സഹായകമാണ്.
നാരങ്ങ പല രീതിയിൽ ഉപയോഗിക്കുമെങ്കിലും നാരങ്ങാ വെള്ളം കുടിയ്ക്കാനായിരിക്കും എല്ലാവർക്കും താല്പര്യം. തണുത്ത ശുദ്ധ ജലത്തിൽ കുറച്ചു മധുരം ചേർത്ത് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാൽ ഉന്മേഷം കൂടുന്നതോടൊപ്പം ദാഹത്തിനും ഉത്തമമാണ്.


നാരങ്ങയ്ക്ക് ആന്റിഓക്‌സിഡന്റുകളും ആന്റി-ഏജിംഗ് ഗുണങ്ങളും കൂടിയുണ്ട്. അതു കൊണ്ടു തന്നെ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ശരീരത്തിലെ ചുളിവുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വൈറ്റമിൻ സി ശരീരത്തിലെ കൊളോജൻ ഉൽപാദനം വർധിപ്പിയ്ക്കുന്നു. കൂടാതെ, ഓക്സിഡേറ്റീവായുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

നാരങ്ങയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോണുകൾ തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും മാനസിക ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.

- Advertisement -

ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലറി വളരെ കുറവാണെന്നാണ് ആരോഗ്യ രംഗത്തെ വിദ​ഗ്ധർ പറയുന്നത്. നാരങ്ങ വെള്ളം കുടിക്കുന്നത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഈ രംഗത്തെ പഠനങ്ങൾ പറയുന്നു.


നാരങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാൽസ്യം ആഗിരണം ചെയ്യുന്നതു കൊണ്ട് വൃക്കയിൽ കല്ലുകൾ ഉണ്ടാകില്ല. ദിവസവും അരക്കപ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കിഡ്‌നി സ്‌റ്റോണിന്റെ സാധ്യത കുറയ്ക്കുകയും മൂത്രത്തിലൂടെ സിട്രേറ്റ് പുറന്തള്ളുകയും ചെയ്യും. നാരങ്ങ വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

നാരങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കും. നാരങ്ങാനീരിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കും.

TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment