മലയാളി പുലിയാടാ.. നമ്മുടെ സഞ്ജുവിന് സെഞ്ചുറി

At Malayalam
1 Min Read

മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 110 പന്തുകള്‍ നേരിട്ട താരം ഇതുവരെ രണ്ട് സിക്‌സും ആറ് ഫോറും നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മൂന്നാമനായി ക്രീസിലെത്തിയാണ് സഞ്ജു സെഞ്ചുറി നേടിയത്.

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. അരങ്ങേറ്റക്കാരന്‍ രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സഞ്ജുവിന് കൂട്ടായി റിങ്കു സിംഗ് ക്രീസിലുണ്ട്.

- Advertisement -
TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment