സ്വവർഗ്ഗ പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ

At Malayalam
1 Min Read

സ്വവർഗ്ഗ പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ആശീർവാദം നൽകുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെയാണ് വിവാഹത്തെ കാണുന്നതെന്നും വത്തിക്കാൻ വ്യക്തമാക്കി. നേരത്തെ ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാട് ഫ്രാന്‍സിസ് മാർപ്പാപ്പ സ്വീകരിച്ചിരുന്നു. മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ആവശ്യപ്പെട്ടത്.

ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല. പ്രായപൂർത്തിയായ ട്രാന്‍സ് വ്യക്തികൾക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment