കോട്ടയത്ത് ഇന്നലെ കാണാതായ 13- വയസ്സുകാരനെ കണ്ടെത്തി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് ശനിയാഴ്‌ച വൈകീട്ട് മുതൽ കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് അഥിനാൻ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച അർധരാത്രി 12 മണിയോടെ കടുത്തുരുത്തിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ അഥിനാന്റെ പിറന്നാളായിരുന്നു. സമീപത്തെ വീട്ടിൽ കേക്ക് നൽകാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പോലീസിനെ വിവരം അറിയിച്ചു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കടുത്തുരുത്തി പാതയിൽ സൈക്കിളിൽ എത്തിയ കുട്ടിയെ നാട്ടുകാർ കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
