68 കാരിയെ വെട്ടിക്കൊലപ്പെടുത്തി മകൻ

At Malayalam
1 Min Read

മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു. തൃശൂർ എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് (68) മരിച്ചത്. കുടുംബ വഴക്കിനിടെ മകന്‍ സന്തോഷ് അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. 38 കാരനായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് ചന്ദ്രമതിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചന്ദ്രമതിയുടെ തലയ്ക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്.

പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതിയെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നുമണിയോടെ മരണം സംഭവിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment