ക്രിക്കറ്റ് ലോകത്തെ റെക്കോർഡുകൾ തിരുത്തി മുന്നോട്ടു കുത്തിക്കുന്ന വിരാട് കൊഹ്ലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കൊഹ്ലിയാണെന്നാണ് പുതിയ വിവരം. ഗൂഗിൾ ചൊവ്വാഴ്ചയാണ് അവരുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കൊഹ്ലിയെ കൂടാതെ സച്ചിനും ധോണിയും പട്ടികയിലുണ്ട്.
ക്രിക്കറ്റർ പട്ടികയിൽ ഒന്നാമതാണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക താരം കൊഹ്ലിയല്ല. പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കഴിഞ്ഞ 25 വർഷത്തിനിടെ ആളുകൾ ഗുഗിളിൽ ഏറ്റവും തിരഞ്ഞ കായികതാരം.