മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹൻ യാദവ് നാളെ സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ചയാണ് ബിജെപി നേതൃത്വം മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെയും, ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവദയും രാജേന്ദ്ര ശുക്ലയും തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ നിയമസഭ സ്പീക്കർ ചുമതലയേൽക്കും. മോഹൻ യാദവ്, സ്ഥാനമൊഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കണ്ട് അനുഗ്രഹം തേടിയിരുന്നു.
നവംബർ 17ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, 230 അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടി ബിജെപി മധ്യപ്രദേശിൽ അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസ് നേടിയത് 66 സീറ്റുകളാണ്.