ടീസറിലും തകർത്തടിച്ച് വാലിബൻ

At Malayalam
1 Min Read

മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് അതിനു പ്രധാന കാരണം. കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരുന്നു. ടീസറിനെക്കുറിച്ചു പോലും വലിയ പ്രതീക്ഷ പുലർത്തിയ ചിലർ അത് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നും വെളിപ്പെടുത്താത്ത ടീസര്‍ നന്നായെന്ന് അഭിപ്രായപ്പെട്ടവരാണ് അധികവും. അത് എന്തായാലും ടീസറിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്‍.

24 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം കാഴ്ചക്കാരുണ്ടായ മലയാള സിനിമാ ടീസര്‍ എന്ന റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ നേടിയിരിക്കുന്നത്. 24 മണിക്കൂറിൽ 9.7 മില്യൺ വ്യൂവാണ് ടീസറിന് ലഭിച്ചത്. നിലവിലത് 10 മില്യണും മറികടന്ന് യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതുമാണ് . ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ തുടക്കത്തിലേ തകര്‍ത്തത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളെടുത്ത് രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment