ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും , സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിക്കുന്ന വ്യക്തിയാണ് സി.രാജ ഗോപാലാചാരി. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ,രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. “എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ “മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്നു പേരിൽ ഒരാളായിരുന്നു രാജാജി .