ഡോ. റുവൈസിന് മറ്റൊരു പെൺകുട്ടിയുമായും ബന്ധം …..?

At Malayalam
1 Min Read
Dr EA Ruwise. Photo: Special arrangement

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത യുവ ഡോക്ടറോടും കുടുംബത്തോടും വരനും കുടുംബവും താങ്ങാനാകാത്ത സ്ത്രീധനം ചോദിച്ചതിനു പിന്നിലും വലിയ ദുരൂഹത. വിവാഹം നടക്കരുതെന്നും അങ്ങനെ വന്നാൽ ഇപ്പോൾ പ്രതിയായ വരൻ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആ പെൺകുട്ടിയുടെ വീട്ടുകാർ അതി സമ്പന്നരായിരുന്നുവെന്നും വിവരമുണ്ട്.
 അതിനിടെ, കഴിയുന്നത്ര സ്ത്രീധനം നൽകാമെന്ന് പറഞ്ഞിട്ടും റുവൈസും കുടുംബവും വഴങ്ങിയില്ലെന്നും ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ് പറയുന്നു. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്. പണമാണ് വലുത്, വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്ന് റുവൈസും ഷഹനയോട് പറഞ്ഞതായി ജാസിം നാസ് പറഞ്ഞു. 
“നവംബറിലാണ് റുവൈസിന്റെ വീട്ടുകാർ വിവാഹാലോചനയുമായി വന്നത്. ഞങ്ങൾ കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനം റുവൈസിന്റെ പിതാവിന് മതിയാവില്ലെന്ന് ആദ്യമേ തോന്നിയിരുന്നു. അന്വേഷിച്ചപ്പോൾ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും പിന്നീട് അറിഞ്ഞു. തുടർന്ന് പെങ്ങളെ ഈ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ഞാൻ ശ്രമിച്ചെങ്കിലും അയാളോടുള്ള സ്‌നേഹം കാരണം അവൾ പിന്മാറിയില്ല. ഒരേ കോളജിൽ പഠിക്കുന്നതു കാരണം റുവൈസിനെ എന്നും കാണേണ്ടി വരുന്നതും ഷഹനയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഡിപ്രഷൻ സ്റ്റേജിലേയ്‌ക്കെത്തിയ അവളെ കുറച്ചുദിവസം വീട്ടിൽ കൊണ്ടുവന്നു നിർത്തിയിരുന്നു. പിന്നീട് തിരിച്ചുപോയശേഷം പെങ്ങൾക്ക് കാര്യങ്ങൾ താങ്ങാനാകാത്ത വിധമായപ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നും സഹോദരൻ പറഞ്ഞു. ‘വിവാഹബന്ധം നടക്കില്ലെന്ന ഘട്ടമെത്തിയപ്പോൾ ഡോ.റുവൈസ് ഷഹനയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നുവെന്നും അതിന്റെ നിജസ്ഥിതി അടക്കം പോലീസ് അന്വേഷിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment