ചെന്നൈ പ്രളയത്തിൽപ്പെട്ട ആമിർ ഖാനെ സന്ദർശിച്ച് അജിത്

At Malayalam
1 Min Read

ചെന്നൈ പ്രളയത്തിൽ ബോളിവുഡ് താരം ആമിർ ഖാൻ കുടുങ്ങിയതും രക്ഷാപ്രവർത്തനം നടത്തിയതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.ആമിർ ഖാൻ, തമിഴ് നടൻ വിഷ്ണു വിശാൽ അടക്കമുള്ളവരെ ഫയർ ആന്റ് റസ്ക്യൂ പ്രവർത്തകർ എത്തിയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്.

ആമിർ ഖാൻ പ്രളയത്തിൽ അകപ്പെട്ടതിനു പിന്നാലെ വിവരം അറിഞ്ഞ് നേരിട്ടെത്തി സന്ദർശിച്ചിരിക്കുകയാണ് സാക്ഷാൽ അജിത് കുമാർ. പ്രളയത്തിൽ ആമിർ ഖാൻ അടക്കമുള്ളവർ കുടുങ്ങിയെന്ന വിവരം അറിഞ്ഞതോടെ ഉടനടി വേണ്ട കാര്യങ്ങൾ അജിത് കുമാർ ഒരുക്കുകയായിരുന്നു.വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പൊതു സുഹൃത്തു വഴിയാണ് ആമിർ ഖാന്റേയും വിഷ്ണു വിശാലിന്റേയും വിവരം അജിത് അറിഞ്ഞത്. വെള്ളക്കെട്ടിൽ നിന്നും പുറത്തു കടന്നതിനുശേഷമാണ് ഇരുവരേയും അജിത് സന്ദർശിച്ചത്.

ആമിർ ഖാനും വിഷ്ണു വിശാലും അടക്കം മുപ്പതിലേറെ പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ചെന്നൈയിലെ കാരപ്പാക്കത്തുള്ള വില്ലയിലാണ് ഇവർ താമസിച്ചിരുന്നത്.അമ്മയുടെ ചികിത്സയ്ക്കായി മാസങ്ങൾക്കു മുമ്പാണ് ആമിർ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ചെന്നൈയിലേക്ക് താമസം മാറിയത്.

അതേസമയം, മഴ മാറിയെങ്കിലും വേലച്ചേരി അടക്കുമുള്ള സ്ഥലങ്ങളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment