പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഗോവയിൽ പിടിയിൽ. കഴിഞ്ഞ ജനുവരിയിലാണ് ഓം പ്രകാശിന്റെ സംഘവും മറ്റൊരു സംഘവും തമ്മിൽ സംഘർഷമുണ്ടായത്. നഗര മധ്യത്തിൽ പേട്ട പൊലീസ് സ്റ്റേഷന് മീറ്ററുകൾ ദൂരെയാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ നിധിൻ എന്നയാളെ ഓം പ്രകാശിന്റെ സംഘം വെട്ടി പരിക്കേൽപ്പിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത് എന്നാണ് വിവരം. ഓം പ്രകാശിന്റെ കൂട്ടാളികൾ നേരത്തെ കോടതിയിൽ കീഴടങ്ങി. സംഭവശേഷം മാസങ്ങൾ പിന്നിട്ടിട്ടും ഓംപ്രകാശിനെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഓം പ്രകാശിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും.
പൊലീസിനെ ചുറ്റിച്ച് ഒരു വർഷത്തോളം, ഒടുവിൽ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
